Connect with us

International

ഡീസല്‍ സബ്‌സിഡി എടുത്തു കളഞ്ഞു; ഇക്വഡോര്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, അഞ്ച് പേര്‍ പിടിയില്‍

നൊബോവയുടെ കാര്‍ വളഞ്ഞ പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്

Published

|

Last Updated

ക്വിറ്റോ |  ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയ്ക്കു നേരെ വധശ്രമം. ഡീസല്‍ സബ്‌സിഡി അവസാനിപ്പിച്ച നൊബോവയുടെ നടപടിക്ക് എതിരെ നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു വധശ്രമം. നൊബോവയുടെ കാര്‍ വളഞ്ഞ പ്രതിഷേധക്കാര്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ തീവ്രവാദം, വധശ്രമം എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു

അതേസമയം, നൊബോവയുടെ പ്രതിഷേധക്കാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നതായും ആരോപണമുണ്ട്. പ്രായമായ സ്ത്രീകളും പോലീസിന്റേയും സൈന്യത്തിന്റേയും ക്രൂര മര്‍ദ്ദനത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍ പറയുപന്നു.

ഡീസല്‍ സബ്സിഡികള്‍ അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 16 ദിവസം മുന്‍പ് രാജ്യത്ത് പണിമുടക്ക് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ചും റോഡ് ഉപരോധവും നടന്നു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഈ നടപടി ചെറുകിട കര്‍ഷകരുടെ ഉള്‍പ്പെടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

 

Latest