Connect with us

Dhyan Chand Khel Ratna Award

ഒളിമ്പ്യന്‍ ശ്രീജേഷിന് ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന

മലയാളിയായ അത്‌ലറ്റിക് കോച്ച് ടി പി ഔസേപ്പിന് ദ്രോണാചാര്യ അവാര്‍ഡും ലഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളി ഹോക്കി താരവുമായ ശ്രീജേഷ് ഉള്‍പ്പെടെയുള്ള 12 കായിക താരങ്ങള്‍ക്ക് ഈ വര്‍ഷചത്തെ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം. ശ്രീജേഷിന് പുറമേ നീരജ് ചോപ്ര, രവി കുമാര്‍, ലവ്‌ലിന ബോര്‍ഗോഹൈന്‍, മിതാലി രാജ്, സുനില്‍ ഛേത്രി, മന്‍പ്രീത് സിംഗ് പാരാലിമ്പിക്‌സ് താരം ആവണി ലേഖ്ര, സുമിത് ആന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍ എന്നിവര്‍ക്കും ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിക്കും.

മലയാളികളായ അത്‌ലറ്റിക്‌സ് പരിശീലകരായ ടി പി ഔസേപ്പിനും രാധാകൃഷ്ണന്‍ നായര്‍ക്കും ദ്രോണാചാര്യ അവാര്‍ഡും ലഭിക്കും. നവംബര്‍ 13 ന് ന്യൂഡല്‍ഹിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമാണ് പി ആര്‍ ശ്രീജേഷ്. ടോക്യോയില്‍ ഇന്ത്യന്‍ ടീം ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഖേല്‍ രത്‌ന അവാര്‍ഡ് മുന്‍ ഇന്ത്യന്‍ ഇതിഹാസ ഹോക്കി താരം ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറ്റുന്നതായി പ്രധാനമന്ത്രി അറിയിക്കുയായിരുന്നു.

അത്‌ലറ്റിക് താരം അര്‍പീന്ദര്‍ സിംഗ്, ബോക്‌സിംഗ് താരം സിമ്രാന്‍ജിത്കൗര്‍, ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍, ഫെന്‍സിംഗ് താരം ഭവാനി ദേവി, ഹോക്കി താരങ്ങളായ മോനിക, വന്ദനാ കതാരിയ, കബടി താരം സന്ദീപ് നര്‍വാള്‍, ഹിമാനി ഉത്തം പരാബ്, അഭിഷേക് വര്‍മ്മ, അങ്കിത റെയ്‌ന, ദീപക് പൂനിയ, ദില്‍പ്രീത് സിംഗ്, ഹര്‍മ്മന്‍ പ്രീത് സിംഗ് രൂപീന്ദര്‍ പാല്‍ സിംഗ്, സുരേന്ദര്‍ കുമാര്‍ തുടങ്ങി 35ഓളം താരങ്ങള്‍ക്ക് ആര്‍ജുനാ അവാര്‍ഡ് ലഭിക്കും.

Latest