Connect with us

Kerala

ആണ്‍സുഹൃത്തിനെ വിളിച്ചറിയിച്ച് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; യുവാവ് കസ്റ്റഡിയില്‍

സംഭവ സമയം അപര്‍ണയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

പത്തനംതിട്ട| തിരുവല്ലയില്‍ ആണ്‍ സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പെരിങ്ങോളിലാണ് സംഭവം. പെരിങ്ങോള്‍ സ്വദേശി രമേശ് അമ്പിളി ദമ്പതികളുടെ മകള്‍ അപര്‍ണയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തായ വായ്പൂര്‍ സ്വദേശിയായ 21കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മോഡല്‍ പരീക്ഷക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി വീട്ടിലെ അടുക്കളയുടെ കഴുക്കോലില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപര്‍ണയുടെ മൃതദേഹം കണ്ടത്. ആണ്‍ സുഹൃത്തായ ജാവേദ് സ്‌കൂട്ടറില്‍ എത്തി അപര്‍ണ്ണയെ തോളിലെടുത്ത് ഓടുമ്പോള്‍ ആണ് അയല്‍വാസികള്‍ പോലും സംഭവം അറിയുന്നത്. തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സംഭവ സമയം അപര്‍ണയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മരിച്ച പെണ്‍കുട്ടിക്കും സഹോദരനും ജാവേദ് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ അപര്‍ണ്ണയും ജാവേധും തമ്മില്‍ കാവുംഭാഗം ജംഗ്ഷനില്‍ വച്ച് തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ അപര്‍ണക്ക് വാങ്ങിനല്‍കിയ ഫോണ്‍ ജാവേദ് എറിഞ്ഞു പൊട്ടിക്കുകയും സഹോദരന് വാങ്ങി നല്‍കിയ ഫോണ്‍ തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വീട്ടിലെത്തിയ അപര്‍ണ ആത്മഹത്യ ചെയ്യ്തു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)