Connect with us

Eduline

ഉന്നത കരിയർ ഐ ഐ എസ്‌ സിയിലാകാം

ശാസ്ത്രത്തിലും അനുബന്ധവിഷയങ്ങളിലുമായി പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഐ ഐ എസ്‌ സി.

Published

|

Last Updated

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ്‌സി) 2026-27 അക്കാദമിക് വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യു ജി, പി ജി, പിഎച്ച് ഡി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ വിളിച്ചത്. ശാസ്ത്രത്തിലും അനുബന്ധവിഷയങ്ങളിലുമായി പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഐ ഐ എസ്‌ സി.

യു ജി

ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്)

റിസർച്ച് വിഷയത്തിന്റെ കാലാവധി നാല് വർഷമാണ്.

യോഗ്യത: 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പ്രധാന വിഷയങ്ങളായുള്ള പ്ലസ്ടു/തത്തുല്യം (2024/2025-ൽ ജയിച്ച വരോ 2026-ൽ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം). ജെ ഇ ഇ അഡ്വാൻസ്ഡ് (2026)/ ഐ ഐ എസ് ഇ ആർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (2026) സ്കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ബാച്ചിലർ ഓഫ് ടെക്‌നോളജി

ബി ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) വഴിയാണ്. ജെ ഇ ഇ അഡ്വാൻസ്ഡ് സ്കോറിന്റെ അടിസ്ഥാനത്തിൽ ജോസ നടത്തുന്ന അലോട്ട്‌മെന്റ് വഴിയാണ് പ്രവേശനം.
ബി ടെക് കോഴ്സിലേക്ക് ഐ ഐ എസ്‌ സി നേരിട്ട് പ്രവേശനം നടത്തുന്നില്ല. വിശദ വിവരങ്ങൾക്ക് josaa.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

എം ടെക്

എയ്റോസ്പെയ്സ്, കന്പ്യൂ ട്ടർ സയൻസ്, സിവിൽ, മെറ്റീരിയൽസ്, ബയോ ഇലക്ട്രിക്കൽ, ക്വാണ്ടം ടെക്‌നോളജി, റോബോട്ടിക്‌സ് ആൻഡ് ഓട്ടോണമസ് സിസ്റ്റം, സ്മാർട്ട് മാനുഫാക്ച്ചറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കെമിക്കൽ, കന്പ്യൂട്ടേഷനൽ ആൻഡ് ഡേറ്റാ സയൻസ്. ഗേറ്റ് സ്കോർ (2024/2025/2026), അഭിമുഖം എഴുത്തുപരീക്ഷയി എന്നിവ വഴിയാണ് പ്രേവശനം.

എം ഡെസ്

യോഗ്യത: എൻജിനീയറിംഗ്/ടെക്‌നോളജി/ഡിസൈൻ/ആർക്കിടെക്ചർ വിഷയങ്ങളിൽ സെക്കൻഡ് ക്ലാസ്സോടെ ബിരുദം. ഗേറ്റ് സ്കോർ (2024/2025/2026)/സീഡ് 2026/ക്യാറ്റ് 2025. അംഗീകൃത സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

എം എം ജി ടി (മാസ്റ്റർ ഓഫ് മാനേജ്മെന്റ്)

യോഗ്യത: എൻജിനീയറിംഗ്/ടെക്‌നോളജി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം. ഗേറ്റ് സ്കോർ (2024/2025/2026)/ക്യാറ്റ് 2025/ജി മാറ്റ് /ജിമാറ്റ്- ഫീ. അംഗീകൃത സ്കോർ, യു ജി സ്കോർ, കമ്മ്യൂണിക്കേഷൻ സ്കിൽ, അഭിമുഖം എന്നിവ യുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

എം ടെക്

സി എഫ് ടി ഐ സ്ഥാപനങ്ങളിൽ നിന്ന് പി എ എട്ട് ഗ്രേഡോടെ കുറഞ്ഞത് നാല് വർഷ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇവർക്ക് ഗേറ്റ് സ്കോർ ആവശ്യമില്ല. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ബയോ എൻജിനീയറിംഗ്, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റം, ഓട്ടോണമസ് സിസ്റ്റം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കെമിക്കൽ എൻജിനീയറിംഗ്, സിവിൽ, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിലായാണ് പ്രോഗ്രാമുകൾ ലഭ്യമായിട്ടുള്ളത്.

മാസ്റ്റേഴ്സ് ഇൻ എൻജിനീയറിംഗ് (സെമി കണ്ടക്ടർ ടെക്‌നോളജി)

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി ഇ/ബി ടെക്/ഇലക്ട്രോണിക്‌സ്/ഫിസിക്‌സിൽ എം എസ്‌സി/തത്തുല്യവും ഗേറ്റ് സ്കോറും അല്ലെങ്കിൽ സി എഫ് ടി ഐ സ്ഥാപനങ്ങളിൽ നിന്ന് സി ജി പി എ എട്ട് ഗ്രേഡോടെ നാല് വർഷ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇവർക്ക് ഗേറ്റ് സ്കോർ ആവശ്യമില്ല. തായ്‌വാൻ സർവകലാശാലകളുമായി ചേർന്നുള്ള ജോയിന്റ് എം ടെക് പ്രോഗ്രാമിനും അപേക്ഷിക്കാം. സെമികണ്ടക്ടർ ടെക്‌നോളജിയിലാണ് സ്‌പെഷ്യലൈസേഷൻ. സി എഫ് ടി ഐ മോഡിലും ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലും പ്രവേശനം നേടാം.

എം എസ്‌സി പ്രോഗ്രാം

ലൈഫ് സയൻസ്, കെമിക്കൽ സയൻസ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലായാണ് എം എസ്‌സി പ്രോഗ്രാമുള്ളത്. ജാം, ഗേറ്റ്, ജെ ഇ എസ് ടി എന്നീ സ്കോറുകൾ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ

ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്സ് എന്നീ വിഷിയങ്ങളിലായാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുള്ളത്. ജാം/ജെ ഇ എസ് ടി സ്കോറുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അഭിമുഖമുണ്ടാകും.

റിസർച്ച് പ്രോഗ്രാം

സയൻസ്, മെഡിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫാക്കൽറ്റികൾക്ക് കീഴിലുള്ള വിവിധ വിഷയങ്ങളിൽ ഗവേഷണം ചെയ്യാം. അസ്‌ട്രോണമി, അസ്‌ട്രോഫിസിക്സ്, ബയോകെമിസ്ട്രി, ന്യൂറോ സയൻസ്, ഓർഗാനിക് കെമിസ്ട്രി, മാത്തമാറ്റിക്കൽ സയൻസ്, വാട്ടർ റിസർച്ച്, ക്ലൈമറ്റ് ചേഞ്ച്, ഡേറ്റാ സയൻസ്, പബ്ലിക് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിലാണ് ഗവേഷണം. എൻജിനീയറിംഗിന്റെ വിവിധ ശാഖകളിലായി എം ടെക്, പിഎച്ച് ഡി പ്രോഗ്രാമിനും ചേരാം. ഗേറ്റ്, നെറ്റ്, ജെ ആർ എഫ്/ജിപാറ്റ് സ്‌കോറും വേണം. അക്കാദമിക് മികവ്, പ്രവേശനപ്പരീക്ഷാ സ്കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷ

ബി ടെക് പ്രോഗ്രാമുകൾ ഒഴികെയുള്ള മുഴുവൻ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കണം. എം ടെക്, എം ഡെസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോമൺ ഓഫർ ആക്‌സപ്റ്റൻസ് പോർട്ടൽ വഴിയാണ്. റിസർച്ച്, പി ജി കോഴ്സുകൾ, ഇന്റഗ്രേറ്റഡ് പിഎച്ച് ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കേണ്ട അവസാനതീയതി മാർച്ച് 23. വിവരങ്ങൾക്ക് iisc. ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.