Connect with us

Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ വിജിലന്‍സ് ചോദ്യം ചെയ്തു

കേസില്‍ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി

Published

|

Last Updated

കൊച്ചി  | മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പ തുക അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ ഉയര്‍ന്ന പലിശയ്ക്ക് മറിച്ചു നല്‍കി കോടികളുടെ തട്ടിപ്പ് നടത്തി എന്നതാണ് കേസ്.

കേസില്‍ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി . വായ്പാ വിതരണത്തിലെ ക്രമക്കേടുകള്‍, പലിശ നിരക്കിലെ മാറ്റങ്ങള്‍, ഗുണഭോക്താക്കളുടെ പട്ടികയിലെ അവ്യക്തത എന്നിവയാണ് പ്രധാനമായും വെള്ളാപ്പള്ളിയോട് ചോദിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന വെള്ളാപ്പള്ളി, താന്‍ അന്വേഷണവുമായി സഹകരിച്ചുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോഫിനാന്‍സ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വര്‍ഷങ്ങളായി തുടരുന്ന ഈ കേസില്‍ പല ഘട്ടങ്ങളിലായി അന്വേഷണം നടന്നു വരികയായിരുന്നു.വിജിലന്‍സിന്റെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്