Connect with us

Eduline

ഇനി പോളണ്ടിനെ കുറിച്ച് സംസാരിക്കാം

യൂറോപ്യൻ സംസ്‌കാരം മനസ്സിലാക്കാനും ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനത്തിൽ നിന്ന് വിദ്യാഭ്യാസം നേടാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പോളണ്ട് മികച്ച രാജ്യമാണ്

Published

|

Last Updated

ൻജിനീയറിംഗ്, മെഡിസിൻ, ബിസിനസ്സ്, പൊളിറ്റിക്കൽ സയൻസ്, അന്താരാഷ്ട്ര ബന്ധങ്ങൾ, പൊതുനയം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ മേഖലയിൽ മികച്ച വിദ്യാഭ്യാസം നൽകി ലോകമെമ്പാടും അറിയപ്പെടുന്ന സർവകലാശാലയാണ് പോളണ്ടിലെ വാഴ്സാ സർവകലാശാല, യാഗിയാലോണിയൻ സർവകലാശാല, വാഴ്സ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി.

വിവിധ സ്കോളർഷിപ്പുകൾ നൽകി നിരവധി അന്താരാഷ്ട്ര വിദ്യാർഥികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ സർവകലാശാലകൾ. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പൂർണമായും ധനസഹായം നൽകുന്ന സ്കോളർഷിപ്പുകളാണ് ഇവർ വാഗ്‌ദാനം ചെയ്യുന്നത്.
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അവരുടെ കരിയർ മികച്ചതാക്കാൻ നിരവധി വാതിലുകളാണ് പോളണ്ട് തുറന്നിടുന്നത്.

ബിരുദ, മാസ്റ്റർ, ഡോക്ടറൽ പഠനങ്ങൾക്കായാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. പോളണ്ട് സർക്കാറും സർവകലാശാലകളും നൽകിവരുന്ന സ്കോളർഷിപ്പുകളെ ഇന്നത്തെ എജ്യുലൈനിൽ പരിചയപ്പെടാം. പോളണ്ടിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾ സർവകലാശാലകളുടെ വെബ്സൈറ്റുകൾ നിരന്തരം സന്ദർശിക്കേണ്ടതാണ്.

യാഗിയാലോണിയൻ യൂനിവേഴ്സിറ്റി

യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന യൂനിവേഴ്സിറ്റികളിൽ ഒന്നായ യാഗിയാലോണിയൻ ബിരുദാനന്തര ബിരുദ പ്രോ ഗ്രാമുകളിൽ അന്തർദേശീയ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നു. വൈദ്യശാസ്ത്രം, നിയമം, കല തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും സർവകലാശാല പ്രശസ്തമാണ്.

റോക്‌‌ലോ യൂനിവേഴ്‌സിറ്റി

ഗവേഷണ മികവിന് പേരുകേട്ട റോക്‌‌ലോ യൂനിവേഴ്‌സിറ്റി, പോളണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ നിരവധി സ്‌കോളർഷിപ്പുകൾ ഇവർ വാഗ്‌ദാനം ചെയ്യുന്നു.

ലസാഴ്സ്‌കി യൂനിവേഴ്സിറ്റി

നിയമം, സാമ്പത്തിക ശാസ്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങിയ പ്രോഗ്രാമുകൾക്ക് പ്രശസ്തമായ സർവകലാശാലയാണ് വാർസോയിൽ സ്ഥിതി ചെയ്യുന്ന ലസാഴ്സ്‌കി.

ബിരുദ, ബിരുദാനന്തര പഠനങ്ങൾ നടത്തുന്ന അന്തർദേശീയ വിദ്യാർഥികൾക്ക് നിരവധി സ്‌കോളർഷിപ്പുകൾ ഈ യൂനിവേഴ്സിറ്റി നൽകുന്നുണ്ട്.

ആദം മിസ്ക്കിവിച്ച് യൂനിവേഴ്സിറ്റി ഇൻ പോസ്നാൻ സ്‌കോളർഷിപ്പുകൾ

പോസ്നാനിലെ ആദം മിസ്ക്കിവിച്ച് യൂനിവേഴ്സിറ്റി (എ എം യു) മാനവികത, സാമൂഹിക ശാസ്ത്രം, പ്രകൃതി ശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച് ഡി പ്രോഗ്രാമുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അന്തർദേശീയ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നു. ഈ യൂനിവേഴ്സിറ്റികളിലെ സ്കോളർഷിപ്പുകൾക്കുള്ള യോഗ്യത താഴെ കൊടുത്തിരിക്കുന്നു.

യോഗ്യത

  • യൂറോപ്യൻ യൂനിയൻ/ യൂറോപ്യൻ യൂനിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികളായിരിക്കണം അപേക്ഷകർ
  • അപേക്ഷകർക്ക് ഇംഗ്ലീഷിലോ പോളിഷിലോ ഭാഷാ പ്രാവീണ്യം വേണം.
  • യൂനിവേഴ്സിറ്റിയുടെ അക്കാദമിക് യോഗ്യതകൾ പാലിക്കണം

പൂർണ ട്യൂഷൻ ഫീസിളവ്, ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ സ്റ്റൈപെൻഡ് എന്നിവ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു. ലസാഴ്സ്‌കി യൂനിവേഴ്സിറ്റിയും ആദം മിസ്ക്കിവിച്ച് യൂനിവേഴ്സിറ്റിയും നൽകുന്ന ചില സ്‌കോളർഷിപ്പുകളിൽ യാത്രാ ചെലവുകളും കൂടി ഉൾപ്പെടുന്നുണ്ട്.

യൂനിവേഴ്‌സിറ്റി ഓഫ് വാഴ്സ

പോളണ്ടിലെ പ്രമുഖ യൂനിവേഴ്സിറ്റിയാണ് വാഴ്സ. മാനവികത, സാമൂഹിക ശാസ്ത്രം, പ്രകൃതി ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ പിഎച്ച് ഡി ബിരുദമോ നേടാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

യോഗ്യത

യൂറോപ്യൻ യൂനിയൻ/ യൂറോപ്യൻ യൂനിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികളായിരിക്കണം അപേക്ഷകർ
അപേക്ഷകർക്ക് ഇംഗ്ലീഷിലോ പോളിഷിലോ ഭാഷാ പ്രാവീണ്യം വേണം.

പൂർണ ട്യൂഷൻ ഫീസിളവ്, ജീവിതച്ചെലവുകൾ വഹിക്കുന്നതിനുള്ള പ്രതിമാസ സ്റ്റൈപെൻഡ്, വിദ്യാർഥികൾക്കുള്ള യാത്രാ ചെലവുകൾ എന്നിവ വാഴ്സ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു.

പോളിഷ് ഗവ.സ്‌കോളർഷിപ്പ്

പോളണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌കോളർഷിപ്പാണ് പോളിഷ് ഗവ. സ്‌കോളർഷിപ്പ്. കഴിവുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മുഴുസമയ ബിരുദ പ്രോഗ്രാമുകൾക്ക് നൽകിവരുന്ന സ്‌കോളർഷിപ്പാണിത്.

യോഗ്യത, ആനുകൂല്യം

  • യൂറോപ്യൻ യൂനിയൻ/ യൂറോപ്യൻ യൂനിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികളായിരിക്കണം അപേക്ഷകർ
  • മുഴുസമയ ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കുന്നവരായിരിക്കണം
    പൂ
  • ർണ ട്യൂഷൻ ഫീസിളവ്, ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ അലവൻസ്, യാത്രാ ചെലവുകൾ, ആരോഗ്യ ഇൻഷ്വറൻസ് എന്നിവ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു.