Connect with us

Kerala

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

ഒപികളടക്കം മുടങ്ങിയത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം |  ശമ്പള പരിഷ്‌കരണം അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ നേരിടാനൊരുങ്ങി ആരോഗ്യവകുപ്പ് . സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.ജോലിക്ക് ഹാജരാകാതെ സമരം ചെയ്യുന്നവരുടെ ആ ദിവസത്തെ ശമ്പളം നല്‍കില്ല. ഇതിന് പുറമെ ഈ കാലയളവ് സര്‍വീസിലെ ഒരു ഇടവേളയായി കണക്കാക്കുകയും ചെയ്യും.

കുടിശ്ശികയുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, എന്‍ട്രി കേഡറിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക, പുതിയ തസ്തികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.

ഒപികളടക്കം മുടങ്ങിയത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയത്.സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തയിരുവെങ്കിലും അലസിപ്പിരിയുകയായിരുന്നു.

 

 

Latest