Connect with us

International

എപ്സ്റ്റീന്‍ ഫയല്‍ വിവാദം; ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് പോലീസ് നടപടി.

Published

|

Last Updated

ലണ്ടന്‍  | ബ്രിട്ടീഷ് രാജകുടുംബാംഗവും കിംഗ് ചാര്‍ള്‍സ് മൂന്നാമന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റിലായി. വിവാദ എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശം വന്നതിന് പിറകെയാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് പോലീസ് നടപടി. വ്യാഴാഴ്ച രാവിലെ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഈ നീക്കം

സര്‍ക്കാരിലെ ഔദ്യോഗിക വിവരങ്ങള്‍ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന രേഖകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പോലീസ് വെളിപ്പെടുത്തിയിരുന്നു

 

Latest