Connect with us

Kerala

ഫിലിപ്പ് മമ്പാടിനെതിരായ പീഡനകേസ്: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

പോലീസ് ഐഡി ഉപയോഗിച്ചാണ് ഫിലിപ്പ് മമ്പാട് കാഞ്ഞങ്ങാട് ഹോട്ടലില്‍ മുറി എടുത്തത്

Published

|

Last Updated

മലപ്പുറം | മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫിലിപ്പ് മമ്പാടിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. പോലീസ് ഐഡി ഉപയോഗിച്ചാണ് ഫിലിപ്പ് മമ്പാട് കാഞ്ഞങ്ങാട് ഹോട്ടലില്‍ മുറി എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിജീവിതയുടെ വീട്ടിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതാണെന്നും വ്യക്തമാക്കുന്നു. മോട്ടിവേഷന്‍ പ്രോഗ്രാമിലേക്ക് കൊണ്ടുപോകുന്നതാണെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വഞ്ചിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി മനപ്പൂര്‍വം നടത്തിയ ഗുരുതര കുറ്റകൃത്യമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ നിയമ വ്യവസ്ഥയിലേക്കുള്ള സമൂഹത്തിന്റെ വിശ്വാസം തകര്‍ന്നേക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു.

പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമുള്ള സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest