Connect with us

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം; പ്രമോഷന്‍ നടപ്പാക്കുമെന്ന് മന്ത്രി ഗണേശ് കുമാര്‍

ഇതുസംബന്ധിച്ചുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം നല്‍കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Published

|

Last Updated

മലപ്പുറം| കെ എസ് ആര്‍ ടി സിയില്‍ പ്രമോഷന്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍. എല്ലാ പോസ്റ്റുകളിലും പ്രമോഷന്‍ നടപ്പാക്കുമെന്നും അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിലും കുടിശിക ഉള്‍പ്പെടെയുളള ഡിഎ നല്‍കാത്തതിലും ഇടത് അനുകൂല യൂണിയനുകളില്‍പ്പെട്ടവര്‍ കടുത്ത അമര്‍ഷത്തിലാണ്. പ്രമോഷന്‍ നല്‍കാനുള്ള തീരുമാനം ഈ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണും എന്നാണ് പ്രതീക്ഷ.

ശബരിമല തീര്‍ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ ആദ്യഘട്ട നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാത്രിയില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ നിലയ്ക്കല്‍ ബസ്സ്റ്റാന്‍ഡില്‍ ഇറക്കുന്നതിന് പകരം നിലയ്ക്കല്‍ ഗോപുരം കഴിഞ്ഞുള്ള ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.

Latest