Connect with us

Saudi Arabia

ഐസിഎഫ് റമസാന്‍ കാമ്പയിന് തുടക്കമായി

ജീവിതത്തിലെ ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണെന്നും വിശുദ്ധിയുടെ മാസമായ റമസാനിലെ ഒരു സമയവും നാം നഷ്ടപ്പെടുത്തരുതെന്നും കാമ്പയിന്‍ ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു

Published

|

Last Updated

ദമാം |  ‘റമസാന്‍ വിശുദ്ധിയുടെ മാസം’ എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തുന്ന റമസാന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സാധുജന സംരക്ഷണം, സ്‌നേഹ വിരുന്ന്,ഖതുല്‍ഖുര്‍ആന്‍,പ്രൊഫഷണല്‍ മീറ്റ്, സകാത് പഠനം, ഹാദിയസംഗമം, തിലാവ, സന്ദര്‍ശനം, ഇഫ്താര്‍ സംഗമങ്ങള്‍ തുടങ്ങയവയാണ് കാമ്പയിന്‍ കാലത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ജീവിതത്തിലെ ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണെന്നും വിശുദ്ധിയുടെ മാസമായ റമസാനിലെ ഒരു സമയവും നാം നഷ്ടപ്പെടുത്തരുതെന്നും കാമ്പയിന്‍ ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു.വര്‍ഷങ്ങളായി നടന്നുവരുന്ന ഖുര്‍ആന്‍ഹല്‍ഖയുടെ വാര്‍ഷിക ഉദ്ഘാടനവും ക്യാമ്പയിന്‍ പ്രഖ്യാപനവും സലിം സഅദി താഴക്കോട് ആദ്യക്ഷ്യതയില്‍ ഐസിഎഫ് റീജിയന്‍ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ എംകെ അഹ്മദ് നിസാമി നിര്‍വഹിച്ചു. റീജിയന്‍ ദാഇ മുഹമ്മദ് അമാനി വിഷയവതരണം നടത്തി. ഐസിഎഫ് ഇന്റര്‍ നാഷണല്‍ സെക്രട്ടറി സലിം പലച്ചിറ, ചാപ്റ്റര്‍ സെക്രട്ടറി അന്‍വര്‍ കളറോട്, റാഷിദ് കോഴിക്കോട്, ശംസുദ്ദിന്‍ സഅദി, സിദ്ദിഖ് സഖാഫി ഉറുമി, മഹമൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, മുനീര്‍ തോട്ടട, ഹസന്‍ സഖാഫി ചിയ്യൂര്‍,അഹ്മദ് തോട്ടട നേതൃത്വം നല്‍കി. ഉമര്‍ സഅദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, ഹര്‍ഷദ് എടയന്നൂര്‍ സ്വാഗതം പറഞ്ഞു