Connect with us

Kerala

മാണിയേക്കാള്‍ കൂടുതല്‍ അപ്‌ഗ്രേഡായ നേതാവാണ് ജോസ്; പാലാക്കാര്‍ തെറ്റ് തിരുത്താന്‍ വ്യഗ്രതയോടെ നില്‍ക്കുകയാണ്: മന്ത്രി റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസില്‍ റോ ഗ്രൂപ്പില്ല തന്റെ ജീവിതകാലത്തില്‍ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം |  ജോസ് കെ മാണി പാലായില്‍ മത്സരിക്കണമെന്നതു തന്റെ വ്യക്തിപരമായ ആഗ്രഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാലായെ അനാഥമാക്കാനാകില്ലെന്നും പാലായിലെ ജനത തെറ്റ് തിരുത്താന്‍ ജോസ് കെ മാണിക്കു വേണ്ടി വ്യഗ്രതയോടെ നില്‍ക്കുകയാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു

ജോസ് കെ മാണിയുമായി ഒരു തര്‍ക്കവുമില്ല. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പറയുന്നതാണ് പാര്‍ട്ടിയുടെ അഭിപ്രായം. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍തന്നെ പറഞ്ഞിരുന്നു.പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞത്.

കെ എം മാണിയേക്കാള്‍ കൂടുതല്‍ അപ്‌ഗ്രേഡായ നേതാവാണ് ജോസ്. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയില്‍ വലിയ ജനപങ്കാളിത്തമാണ്.

കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കള്‍ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെ.കേരള കോണ്‍ഗ്രസില്‍ റോ ഗ്രൂപ്പില്ല തന്റെ ജീവിതകാലത്തില്‍ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest