Kerala
പത്തനംതിട്ടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
പത്തനംതിട്ട | എതിരെ വന്ന വാഹനത്തിന് വശം കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കൊടുമണ്‍ ഒറ്റത്തേക്ക് പാണൂര്‍ അനീഷ് ഭവനില്‍ വി. സഹദേവനാണ് (72) മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. വീട്ടിലെ കോണ്‍ക്രീറ്റ് ജോലിക്കായി സാധനങ്ങള്‍ വാങ്ങാന്‍ കൊടുമണ്ണിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന വാഹനത്തിന് വശം കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ സഹദേവനെ ഉടന്‍ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: വല്‍സല. മക്കള്‍: അനീഷ് കുമാര്‍, അനില എസ്. ദേവ്. മരുമക്കള്‍: അശ്വതി, ഷൈലേഷ്. സംസ്‌കാരം ശനിയാഴ്ച നടക്കും.
---- facebook comment plugin here -----





