ksrtc stricke
ഡയസ്‌നോണ്‍ ഭീഷണിക്കിടയിലും കെ എസ് ആര്‍ ടി സി ജിവനക്കാരുടെ പണിമുടക്ക് പൂര്‍ണം
അര്‍ധരാത്രി മുതല്‍ ബസുകളൊന്നും നിരത്തിലിറങ്ങുന്നില്ല
തിരുവനന്തപുരം | ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി യിലെ സംയുക്ത തൊഴിലാളി സംഘടനകകളുടെ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി ഡി എഫ് 48 മണിക്കൂറും, ബി എം എസ്, കെ എസ് ആര്‍ ടി എ തുടങ്ങിയ സംഘടനകള്‍ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ജോലിക്ക് ഹാജരായില്ലെങ്കില്‍ ഡയസ്‌നോണായി കണക്കാക്കും. ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സര്‍ക്കാറിന്റെയും, മാനേജ്‌മെന്റിന്റെയും നിലപാട്. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.




