Connect with us

Kerala

മലപ്പുറത്ത് 16കാരന്‍ കൊലപ്പെടുത്തിയ 14കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക

Published

|

Last Updated

മലപ്പുറം|മലപ്പുറത്ത് 16കാരന്‍ കൊലപ്പെടുത്തിയ പതിനാലുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. വ്യാഴാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയില്‍വേ സ്റ്റേഷന് സമീപത്തെ പുള്ളിപ്പാടം റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചശഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് 16കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് തവനൂര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. വൈകുന്നേരം ആറുമണിയോടെ ഒരു ഫോണില്‍ നിന്ന് താന്‍ അല്പം വൈകുമെന്ന് പെണ്‍കുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് രാത്രി തന്നെ പൊലീസ് തൊടികപ്പുലം റെയില്‍വേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് 16കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹത്തില്‍ മുറവേറ്റ പാടുകളുണ്ടായിരുന്നു.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നല്‍കിയിരുന്നതായും തുടര്‍ന്ന് ആണ്‍ സുഹൃത്തിനെ പോലീസ് താക്കീത് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Latest