Connect with us

fire in vehicle

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ തീപ്പിടിത്തം പഠിക്കാൻ ഗതാഗത വകുപ്പ്

അശാസ്ത്രീയ മോഡിഫിക്കേഷനുകളാണ് തീപ്പിടിത്ത കാരണമെന്ന നിഗമനമാണ് യോഗത്തിലുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ തുടർച്ചയായി തീപ്പിടിത്തമുണ്ടാകുന്നത് സംബന്ധിച്ച് പഠിക്കാൻ ഗതാഗത വകുപ്പ്. കഴിഞ്ഞ രണ്ട് വർഷത്തെ അഗ്നിബാധകൾ വകുപ്പ് രൂപവത്കരിച്ച വിദഗ്ധ സമിതി പരിശോധിക്കും. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

റോഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലാണ് വിദഗ്‍ധ സമിതി രൂപവത്കരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്നത് വർധിച്ചിട്ടുണ്ട്. ഈയടുത്ത് നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

അശാസ്ത്രീയ മോഡിഫിക്കേഷനുകളാണ് തീപ്പിടിത്ത കാരണമെന്ന നിഗമനമാണ് യോഗത്തിലുണ്ടായത്. ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തും. അതേസമയം സ്ഥിരം റോഡ് നിയമ ലംഘകരുടെ ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിക്കാനും നിയമം അനുസരിക്കുന്നവർക്ക് ഇൻഷ്വറൻസ് പ്രീമിയം കുറച്ച് നൽകാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.