Connect with us

denmark-pull-out-covid-restrictions

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ഡെന്‍മാര്‍ക്ക്

ജനങ്ങള്‍ക്ക് മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കി; മാസ്‌ക്, സാമൂഹിക അകലം ഇനി വേണ്ടെന്ന് പ്രധാനമന്ത്രി

Published

|

Last Updated

കോപ്പന്‍ഹേഗന്‍ |  ഒമിക്രോണ്‍ തരംഗം യൂറോപ്പില്‍ വ്യാപകമായി തുടരുന്നതിനിടെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് ഡെന്‍മാര്‍ക്ക്. മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് രാജ്യം പൂര്‍ണമായും തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്‌റക്‌സന്‍ അറിയിച്ചു.

സമ്പര്‍ക്ക പട്ടിക പ്രസിദ്ധീകരിക്കുന്ന ആപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിശാ ക്ലബുകളിലുള്‍പ്പടെ ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. നിലവില്‍ ഡെന്മാര്‍ക്കില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമാണ്. എങ്കിലും ജനങ്ങള്‍ക്കെല്ലാം മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ഇനി അപകടമില്ലെന്നുമാണ് ഡെന്മാര്‍ക്ക് സര്‍ക്കാറിന്റെ വാദം. ഇപ്പോഴും 29,000 ലധികം പ്രതിദിന കൊവിഡ് കേസുകളാണ് ഡെന്മാര്‍ക്കിലുളളത്. അഞ്ച് ലക്ഷത്തിലധികം രോഗികളുമുണ്ട്.

 

 

Latest