Connect with us

Techno

ആഢംബര വാഹനങ്ങൾക്ക് ആവശ്യക്കാർ വർധിച്ചു

2022ൽ 10 ശതമാനം വർധന; 2023ൽ 18 ശതമാനമാകും

Published

|

Last Updated

ദുബൈ | മധ്യ പൗരസ്ത്യ ദേശത്ത്‌ ആഢംബര വാഹനങ്ങൾക്ക് ആവശ്യക്കാരേറെ.  2022ൽ ആഢംബര കാർ വിൽപ്പനയിൽ 10 ശതമാനം വർധനയുണ്ട്. 2023ൽ 18 ശതമാനം വളർച്ച നേടും. മിഡിൽ ഈസ്റ്റിൽ ഇഷ്‌ടാനുസൃത ആഢംബര കാറുകൾക്ക് ഓഫീസ് വ്യാപകമാകുന്നു.

2022ൽ റോൾസ് റോയ്‌സ് യു കെക്ക് പുറത്ത് ആദ്യത്തെ സ്വകാര്യ ഓഫീസ് തുറന്നു. ദുബൈയിൽ വൺ സെൻട്രൽ ഡിസ്ട്രിക്റ്റിലാണ് ഓഫീസ്. റോൾസ് റോയ്‌സിൻ്റെ മൊത്തത്തിലുള്ള വിജയത്തിന് മധ്യ പൗരസ്ത്യ മേഖല ഗണ്യമായ സംഭാവന നൽകുന്നത് തുടരുന്നു. കൂടാതെ, 2022 ൽ ഏതൊരു പ്രദേശത്തുമുള്ളതിനേക്കാൾ ശക്തമായ വിൽപ്പന കൈവരിച്ചു. ‘ റോൾസ്- റോയ്‌സ് റീജിയണൽ ഡയറക്ടർ സീസർ ഹബീബ് പറഞ്ഞു.

ഇഷ്‌ടാനുസൃതമുള്ള റോൾസ്-റോയ്‌സ് കാറുകൾ ജർമൻ ഉടമസ്ഥതയിലുള്ള നിർമാതാവിന് ലാഭം വർധിപ്പിക്കാൻ സഹായിച്ചു. മിഡിൽ ഈസ്റ്റ് ബെസ്‌പോക്ക് ഓർഡറുകളുടെ മുൻനിര മേഖലയാണ്.
ആഢംബര കാർ വിപണിയിലെ ഏറ്റവും വലിയ രണ്ട് പേരുകളാണ് റോൾസ് റോയ്‌സും  ബെൻ്റ്ലിയും. കഴിഞ്ഞ വർഷം റെക്കോർഡ് വിൽപ്പന നടന്നു. ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡും പ്രഖ്യാപിച്ചു.

ലോകമെമ്പാടും 9,233 കാറുകളാണ് ലംബോർഗിനി 2022ൽ വിതരണം ചെയ്തത്. മുൻ വർഷത്തേക്കാൾ പത്ത് ശതമാനം വർധന. 2024 ൻ്റെ തുടക്കത്തിൽ അതിൻ്റെ മുഴുവൻ പ്രൊഡക്ഷൻ റണ്ണും നേരത്തെ തന്നെ വിറ്റഴിച്ചിട്ടുണ്ട്.
റോൾസ്- റോയ്‌സ് ലോകമെമ്പാടും 2022ൽ വാഹന വിൽപ്പനയിൽ എട്ട് ശതമാനം വർധന രേഖപ്പെടുത്തി. ആഢംബര കാറുകളിലൊന്നിൻ്റെ ശരാശരി വില ഏകദേശം 5,74,000 ഡോളർ ആണ്. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ബെൻ്റലിയുടെ വിൽപ്പനയിൽ 4 ശതമാനം വർധനവ് രേഖപ്പെടുത്തി. 15,174 വാഹനങ്ങൾ വിറ്റു.
“റോൾസ് റോയ്‌സും  ബെൻ്റലിയും എല്ലായ്‌പ്പോഴും ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.’ ദുബൈ ഇൻവെസ്റ്റ്‌മെൻ്റ് പാർക്കിലെ ആർ എം എ മോട്ടോഴ്‌സിൻ്റെ സഹ ഉടമ റയാൻ ഹ്യൂസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest