Connect with us

First Gear

സിഎന്‍ജി വാഹനങ്ങള്‍ക്ക് ഡിമാന്റ്; 1.2 ലക്ഷം സിഎന്‍ജി മോഡലുകള്‍ വിതരണം ചെയ്യാനുണ്ടെന്ന് മാരുതി

സിഎന്‍ജി മോഡലുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതോടെ അതില്‍ ഏറ്റവും ഗുണം ലഭിച്ചത് രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ മാരുതി സുസുക്കിക്കാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ മിക്ക നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലായി തന്നെ തുടരുകയാണ്. ഇതുകാരണം കഴിഞ്ഞ വര്‍ഷം സിഎന്‍ജി ഇന്ധനമുള്ള കാറുകളുടെ ആവശ്യം കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സിഎന്‍ജി മോഡലുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതോടെ അതില്‍ ഏറ്റവും ഗുണം ലഭിച്ചത് രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ മാരുതി സുസുക്കിക്കാണ്. എന്നാല്‍ വില്‍പ്പനയില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് കമ്പനി അറിയിച്ചു.

തുടര്‍ച്ചയായ സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം കാരണം ഇന്ത്യയിലെ മറ്റു കാര്‍ നിര്‍മാതാക്കളെപ്പോലെ മാരുതി സുസുക്കിയും ഡിമാന്‍ഡ്-സപ്ലൈയില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മാരുതി സുസുക്കി നിലവില്‍ 2,80,000 കാറുകളുടെ ഓര്‍ഡര്‍ ബുക്കിങിലാണുള്ളത്. അതില്‍ 1,20,000ത്തിലധികം ബുക്കിങുകള്‍ അല്ലെങ്കില്‍ തീര്‍പ്പാക്കാത്ത ഓര്‍ഡറുകളില്‍ 43 ശതമാനവും അതിന്റെ സിഎന്‍ജി പവര്‍ മോഡലുകള്‍ക്കാണ്.

ആള്‍ട്ടോ, സെലേറിയോ, വാഗണ്‍-ആര്‍, എസ്-പ്രസ്സോ, ഇക്കോ, എര്‍ട്ടിഗ, ടൂര്‍ എസ്, സൂപ്പര്‍ ക്യാരി എന്നിവയുള്‍പ്പെടെ സിഎന്‍ജി-സ്പെക്ക് പാസഞ്ചര്‍ വാഹനങ്ങളുടെ ഒരു ശ്രേണി തന്നെയാണ് ആഭ്യന്തര വിപണിയില്‍ കമ്പനി വില്‍ക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ഏപ്രിലിനും 2021 മാര്‍ച്ചിനും ഇടയിലുള്ള സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന എസ്-സിഎന്‍ജി വില്‍പ്പന നേടുന്നതിന് സിഎന്‍ജി കാറുകളുടെ വിശാലമായ ശ്രേണി ബ്രാന്‍ഡിനെ സഹായിച്ചുവെന്നാണ് കണക്ക്.

കഴിഞ്ഞ രണ്ട് വര്‍ഷമായി മാരുതി അതിന്റെ എസ്-സിഎന്‍ജി പോര്‍ട്ട്ഫോളിയോ തുടര്‍ച്ചയായി വിപുലീകരിക്കുകയാണ്. വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായിരിക്കുമ്പോള്‍ ഡീസല്‍ എഞ്ചിനുകളുടെ അഭാവത്തിന് കൃത്യമായ ബദലായിട്ടാണ് മാരുതി സിഎന്‍ജി വാഹനങ്ങളെ കാണുന്നത്. കമ്പനിയുടെ അഭിപ്രായത്തില്‍, 7-സീറ്റര്‍ എര്‍ട്ടിഗ സിഎന്‍ജി ആണ് കാത്തിരിപ്പില്‍ മൊത്തം സിഎന്‍ജി കാറുകളുടെ 50 ശതമാനം അല്ലെങ്കില്‍ 60,000 യൂണിറ്റുകളില്‍ കൂടുതല്‍ വിഹിതം കമാന്‍ഡ് ചെയ്യുന്നത്.

അടുത്തതായി, വളരെ ജനപ്രിയ മോഡലായ വാഗണ്‍ ആര്‍ സിഎന്‍ജിയാണ്. അതിന്റെ സിഎന്‍ജി പതിപ്പുകള്‍ക്കായി 30 ശതമാനം ഷെയര്‍ അല്ലെങ്കില്‍ 36,000 ഓര്‍ഡറുകള്‍ കൈയിലുണ്ടെന്നും കമ്പനി പറയുന്നു. ബാക്കിയുള്ള 20 ശതമാനത്തില്‍ സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് മാരുതി സുസുക്കി മോഡലുകള്‍ ഉള്‍പ്പെടുന്നു. ഈ കാറുകളില്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ആള്‍ട്ടോ, എസ്-പ്രസ്സോ, ഇക്കോ എന്നിവയും ഫ്ളീറ്റ് വിഭാഗത്തിനായുള്ള സൂപ്പര്‍ ക്യാരി, ടൂര്‍ എസ്, ടൂര്‍ എം എന്നിവയും ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയിലെ സിഎന്‍ജി കാര്‍ വില്‍പ്പന 56 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം 1,36,357 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു. 88,180 യൂണിറ്റുകളുള്ള കാറുകള്‍ 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, മൊത്തം സിഎന്‍ജി പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 65 ശതമാനവും അവയാണ്. മാരുതി സുസുക്കിയും ഹ്യുണ്ടായിയുമാണ് സിഎന്‍ജി വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയത്.

 

Latest