National
ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ജാമ്യമില്ല, ഉമര്‍ ഖാലിദ് ജയിലില്‍ തുടരണം
ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അഞ്ച് വര്‍ഷത്തോളമായി വിചാരണയില്ലാതെ ജയിലില്‍ തുടരുകയാണ് ഉമര്‍ ഖാലിദും കേസില്‍ അറസ്റ്റിലായ മറ്റുള്ളവരും.

ന്യൂഡല്‍ഹി | ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തസ്‌ലീം അഹമ്മദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മറ്റ് പത്ത് പേരുടെയും ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളമായി വിചാരണയില്ലാതെ ജയിലില്‍ തുടരുകയാണ് ഉമര്‍ ഖാലിദും കേസില്‍ അറസ്റ്റിലായ മറ്റുള്ളവരും. ജാമ്യഹരജി തള്ളിയതോടെ ഇവര്‍ തടവില്‍ തന്നെ കഴിയേണ്ട സ്ഥിതിയാണ്.
അഞ്ച് വര്‍ഷത്തോളമായി വിചാരണയില്ലാതെ ജയിലില്‍ തുടരുകയാണ് ഉമര്‍ ഖാലിദും കേസില്‍ അറസ്റ്റിലായ മറ്റുള്ളവരും. ജാമ്യാപേക്ഷ തള്ളിയതോടെ ഇവര്‍ തടവില്‍ തന്നെ കഴിയേണ്ട സ്ഥിതിയാണ്.
കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദിനെയും സംഘത്തെയും 2020 സെപ്തംബറില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യു എ പി എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉമറിനെ അറസ്റ്റു ചെയ്തത്.