Kerala
പ്രതിയുടെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത
ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു
കൊച്ചി | ആക്രമണത്തിന് ഇരയായ കേസില്‍ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആക്രമിക്കപ്പെട്ട നടി പരാതിയില്‍ പറയുന്നു.
അഭിഭാഷകന്‍ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവര്‍ ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----





