Connect with us

International

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു

മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്

Published

|

Last Updated

കാബുള്‍ | അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദേശകാര്യമന്ത്രാലയത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു . സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.വിദേശകാര്യ മന്ത്രാലയത്തിന് അടുത്തുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായിരുന്നു സ്‌ഫോടനമുണ്ടായത്.

മൂന്ന് മാസത്തിനിടെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.

അഫ്ഗാന്‍ സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന കാബൂള്‍ പോലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. എന്നാല്‍ ചെക്ക് പോയിന്റിന് സമീപം വെച്ച് ചാവേറിനെ സൈന്യം തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ വകവരുത്തിയെങ്കിലും ഇയാളുടെ കൈവശമുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. അതേ സമയം ആക്രണമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.