Connect with us

local body election 2025

ഉമ്മയോടൊപ്പം കന്നിയങ്കത്തിനിറങ്ങി മകൾ

വഴിക്കടവ് തണ്ണിക്കടവ് വാല്‍ത്തൊടിക നഫീസ കരീമും മകള്‍ തസ്‌ലീമ നസ്‌റിനുമാണ് വേറിട്ട മത്സരത്തിനിറങ്ങിയിരിക്കുന്നത്.

Published

|

Last Updated

എടക്കര | ഉമ്മയോടൊപ്പം കന്നിയങ്കത്തിനിറങ്ങി പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഗോദയില്‍ മകൾ.
വഴിക്കടവ് തണ്ണിക്കടവ് വാല്‍ത്തൊടിക നഫീസ കരീമും മകള്‍ തസ്‌ലീമ നസ്‌റിനുമാണ് വേറിട്ട മത്സരത്തിനിറങ്ങിയിരിക്കുന്നത്. നഫീസ 2010-15 കാലയളവില്‍ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് വാര്‍ഡ് അംഗമായിരുന്നു. തസ്‌ലീമ നസ്‌റിന് ഇത് കന്നിയങ്കമാണ്.

ആശാപ്രവര്‍ത്തകയായ നഫീസ മുസ്‌ലിം ലീഗ് നിലമ്പൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ഇരുവരും കോണി അടയാളത്തിലാണ് മത്സരിക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥിയായി വഴിക്കടവ് 22ാം വാര്‍ഡായ നാരോക്കാവിലാണ് നഫീസ കരീം മത്സരിക്കുന്നത്. മകള്‍ തസ്‌ലീമ നസ്‌റിന്‍ എടക്കര പഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലുമാണ് മത്സരിക്കുന്നത്.