Kerala
ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ ക്ഷേത്രത്തിലെത്തി നൃത്തം; എസ് ഐക്ക് സസ്‌പെന്‍ഷന്‍
ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ. കെ പി ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇടുക്കി | ഡ്യൂട്ടിക്കിടെ മദ്യപിച്ച് പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെത്തി പൊതുജന മധ്യത്തില്‍ നൃത്തം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ. കെ പി ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡി ഐ ജി ആണ് നടപടി സ്വീകരിച്ചത്.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യൂണിഫോമിലായിരുന്നു ഷാജിയുടെ നൃത്തം. നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. മൂന്നാര്‍ ഡി വൈ എസ് പിയുടെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ എസ് ഐക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഷാജി ക്ഷേത്രത്തിലെത്തി നൃത്തം ചവുട്ടിയത്. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് എസ് ഐയെ പിന്തിരിപ്പിച്ചത്.