Connect with us

state of emergency

ചുഴലിക്കാറ്റും പ്രളയവും: ന്യൂസിലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി.

Published

|

Last Updated

ഓക്ക്‌ലാന്‍ഡ് | ഗബ്രിയേല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നദികള്‍ നിറഞ്ഞൊഴുകി വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

വീടുകളും റോഡുകളും വെള്ളത്തിനടിയിലാണ്. പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സേവനവും നഷ്ടമായി.

വെള്ളത്തില്‍ മുങ്ങിയ വീടുകളുടെ മേല്‍ക്കൂരയില്‍ കയറി നില്‍ക്കുന്ന ആയിരങ്ങളുണ്ട്. നോര്‍ത്ത് ഐലന്‍ഡിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഓക്ക്‌ലാന്‍ഡിന്റെ കിഴക്ക് 100 കി മീ അകലെയാണ് ചുഴലിക്കാറ്റ് നിലവിലുള്ളത്.

---- facebook comment plugin here -----

Latest