Kerala
കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്
ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ചാത്തന്‍കോട് മേഖലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി.
വടകര | വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ക്കെതിരെ കൂടി കേസെടുത്തു.തൊട്ടില്‍പാലം സ്വദേശി മെബിന്‍തോമസിനെതിരായാണ് പോലീസ് കേസെടുത്തത്. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മെബിന്‍.
ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ചാത്തന്‍കോട് മേഖലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി.