Kerala
ട്രാക്ക് അറ്റകുറ്റപ്പണി: ഡിസംബര്‍ നാലുവരെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം
16306 എറണാകുളം എക്സ്പ്രസ്സ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. മാവേലി എക്സ്പ്രസ്സ് കോട്ടയം വഴി തിരിച്ചുവിടും.
കോട്ടയം | തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ദിവസങ്ങളിലായി ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണങ്ങളും ഭാഗിക റദ്ദാക്കലും വഴിതിരിച്ചുവിടലും ഏര്‍പ്പെടുത്തി. കണ്ണൂര്‍-എറണാകുളം, ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ്സ് സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കും. മാവേലി എക്സ്പ്രസ്സ് ഉള്‍പ്പെടെ ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും.
16306 കണ്ണൂര്‍-എറണാകുളം ജങ്ഷന് എക്സ്പ്രസ്സ് നവംബര്‍ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബര്‍ ഒന്ന്, നാല് തീയതികളിലും തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ തൃശൂര്‍-എറണാകുളം ജങ്ഷന് റൂട്ടില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. 18189 ടാറ്റാനഗര്‍-എറണാകുളം ജങ്ഷന് എക്സ്പ്രസ്സ് നവംബര്‍ 12, 19, 26 തീയതികളില്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ആലുവ-എറണാകുളം ജങ്ഷന് റൂട്ടില്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. 16348 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്സ് നവംബര്‍ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബര്‍ ഒന്ന്, നാല് തീയതികളിലും യാത്രാമധ്യേ ഒരു മണിക്കൂര്‍ നിയന്ത്രിക്കും. 16344 രാമേശ്വരം-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ്സ് നവംബര്‍ 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബര്‍ ഒന്ന്, നാല് തീയതികളിലും യാത്രാമധ്യേ 30 മിനുട്ട് നിയന്ത്രിക്കും.
16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ്സ് നവംബര്‍ 13, 20, 27 തീയതികളില്‍ കോട്ടയം വഴിയായിരിക്കും തിരിച്ചുവിടുക. ഇതോടെ എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കും. 16604 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസ്സ് നവംബര്‍ 13, 15 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേര്‍ത്തല, തുവ്വൂര്‍, എറണാകുളം ജങ്ഷന് സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കും. യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും സ്റ്റോപ്പുകളിലെ മാറ്റങ്ങളും പരിശോധിക്കണമെന്ന് റെയില്‍വേ അറിയിച്ചു.
Content Highlights:Southern Railway has announced major alterations to train services in Kerala due to ongoing track maintenance till December 4. Several passenger, MEMU, and Intercity trains will be fully or partially cancelled on select days. Passengers are advised to verify schedules before travel.


