Connect with us

Kozhikode

ഉള്ളിയേരിയില്‍ ലഹരിക്കെതിരെ സാംസ്‌കാരിക പ്രതിരോധം ശ്രദ്ധേയമായി

പു ക സ ജില്ലാ പ്രസിഡന്റ് എ കെ രമേഷ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

പുരോഗമന കലാസാഹിത്യ സംഘം ഉള്ളിയേരിയില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ സാംസ്‌കാരിക പ്രതിരോധം എ കെ രമേഷ് ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി | പുരോഗമന കലാസാഹിത്യ സംഘം ഉള്ളിയേരിയില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ സാംസ്‌കാരിക പ്രതിരോധം എന്ന പരിപാടി വന്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
പു ക സ ജില്ലാ പ്രസിഡന്റ് എ കെ രമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത അധ്യക്ഷത വഹിച്ചു.

അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ സുരേഷ് ബാബു, എ കെ മണി, ഡോ. പി സുരേഷ്, കെ പി സുരേഷ്, എന്‍ എം ബാലരാമന്‍, വിജയന്‍ മുണ്ടോത്ത്, പരീദ് കോക്കല്ലൂര്‍, പി കെ മുരളി സംസാരിച്ചു. രജീഷ് മല്‍ഹാര്‍ സ്വാഗതവും എം ബിജുശങ്കര്‍ നന്ദിയും പറഞ്ഞു.

ചിത്രകാരന്‍മാരായ അഭിലാഷ് തിരുവോത്ത്, ഡോ. ലാല്‍ രഞ്ജിത്ത്, വി എം ജിജുലാല്‍, കെ എം ജൈനീഷ്, സുകു കരുവണ്ണൂര്‍, സ്വരാജ് ഒള്ളൂര്‍, ശ്രീധരന്‍ നൊച്ചാട്, എസ് എസ് സനിക മിലേന, ധ്യാന്‍ ശങ്കര്‍, ജെ ആന്‍വി എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. അബ്ദുല്ല പേരാമ്പ്ര, പി വി ഷൈമ, ബിന്ദു പ്രദീപ്, പി ജ്യോതിലക്ഷ്മി, യൂസുഫ് നടുവണ്ണൂര്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, ബിജു ടി ആര്‍ പുത്തഞ്ചേരി, ശിവദാസ് ഉള്ളിയേരി എന്നിവര്‍ കവിതയും നിഷാന്‍ മുഹമ്മദ് മിമിക്രിയും അവതരിപ്പിച്ചു.

അഷ്റഫ് നാറാത്ത്, കല മുണ്ടോത്ത്, വിജേഷ് വസന്തം, വി പി അമല്‍, എം കെ രഞ്ജിനി, ശ്രാവണ്‍ സത്യന്‍, എസ് തന്‍മിഖ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റിജീഷ് ഉണ്ണികൃഷ്ണന്‍, കെ കെ അനീഷ് , ഇസ്മയില്‍ ഉള്ളിയേരി എന്നിവര്‍ തെരുവു നാടകം അവതരിപ്പിച്ചു.

ജനചേതന ഉള്ളിയേരി സൗത്തിലെ കലാകാരികള്‍ മയക്കുമരുന്നിനെതിരായ സന്ദേശം ഉള്‍ക്കൊളളുന്ന സംഘനൃത്തവും അവതരിപ്പിച്ചു. രാധന്‍മൂത്താട രചനയും അഷ്‌റഫ് നാറാത്ത് സംഗീതവും ആലാപനവും നിര്‍വഹിച്ച ലഹരിക്കെതിരെയുള്ള കാവല്‍ എന്ന ഗാനത്തിന്റെ സി ഡി പ്രകാശനവും ചടങ്ങില്‍ നടന്നു.

 

 

---- facebook comment plugin here -----

Latest