Saudi Arabia
ഇറാനെ ആക്രമിക്കാൻ സഊദി വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കില്ലെന്ന് കിരീടാവകാശി
അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ, യുദ്ധം തടയുന്ന ഏതൊരു പ്രക്രിയയെയും ഇറാൻ എപ്പോഴും സ്വാഗതം ചെയ്യുന്നു
റിയാദ് |ഇറാനെതിരായ സൈനിക നടപടികൾക്ക് സഊദി അറേബ്യയുടെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. സഊദി അറേബ്യ ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കുകയും മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്ന തരത്തിൽ സംഭാഷണത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ, യുദ്ധം തടയുന്ന ഏതൊരു പ്രക്രിയയെയും ഇറാൻ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് പെസെഷ്കിയാൻ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതിൽ ഉറച്ച നിലപാടെടുത്തതിനും, മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള കിരീടാവകാശിയുടെ ശ്രമങ്ങൾക്കും പ്രസിഡന്റ് സഊദി അറേബ്യക്ക് നന്ദി അറിയിച്ചു.




