Connect with us

KN Balagopal against the Center

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം

പൊതുമേഖല സ്ഥാപനങ്ങളെ വിറ്റൊഴിക്കുന്നു; കേന്ദ്രത്തിന്റേത് കോര്‍പറേറ്റ് പ്രീണനം മാത്രം

Published

|

Last Updated

തിരുവനന്തപുരം |  തന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാറിനും കേന്ദ്രബജറ്റിനുമെതിരെ കടുത്തവിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പൊതുമേഖലയെ വിറ്റഴിച്ച ധനമന്ത്രി പരോക്ഷ നികുതി കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കൊവിഡ് കാലത്തും കേന്ദ്രം കോര്‍പറേറ്റ് പ്രീണന നയമാണ് സ്വീകരിച്ചത്. മഹാമാരിക്കാലത്ത് കോര്‍പറേറ്റുകളുടെ ലാഭം റിക്കാര്‍ഡ് നേട്ടത്തിലെത്തി.

സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയ്യുന്ന നയം ഏറ്റവും ക്രൂരമായി നടപ്പിലാക്കപ്പെട്ട രാജ്യം ഇന്ത്യയാണ്. കൊവിഡ് കാലത്ത് സമ്പദ്ഘടനയിലുണ്ടായ നഷ്ടവും തിരിച്ചടിയും പരിഹരിക്കാന്‍ ഇടപെടലുകളുണ്ടാകണം. ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണമെത്തിച്ച് സമ്പദ്ഘടനയില്‍ ചോദനം വര്‍ധിപ്പിക്കണം. എന്നാല്‍, ധനകാര്യ യാഥാസ്ഥിതികത്വം തലക്കുപിടിച്ച കേന്ദ്ര സര്‍ക്കാര്‍ അതിനൊന്നും തയാറാകുന്നില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest