Kerala
മുതലമട സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിലെ മദ്യപാനം; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ
ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പാലക്കാട്| മുതലമട സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിലെ മദ്യപാനവുമായി ബന്ധപ്പെട്ട് പാർട്ടി നടപടി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ പാർട്ടി ഓഫീസിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പാർട്ടിക്കുള്ളിൽ വലിയ വിവാദമായിരുന്നു.
Content Highlights: CPM has suspended Mutalamada local committee secretary Brijesh along with party workers Suryaprakash and Rasheed over a drinking incident. The action was taken by Palakkad district secretary Chenthamarakshan following a viral video. The footage of drinking inside the party office had sparked major controversy.




