Connect with us

Kerala

സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും; ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശം ഉള്‍പ്പടെ തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ബഫര്‍സോണ്‍ ഉള്‍പ്പടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകും. എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പരാമര്‍ശവും യോഗത്തില്‍ ചര്‍ച്ചയായേക്കും.കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയന്‍ രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിക്കുമെന്നാണ് അറിയുന്നത്.

വ്യവസായസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് രേഖ. സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശം ഉള്‍പ്പടെ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.

 

---- facebook comment plugin here -----

Latest