Kerala
തിരുവനന്തപുരം സി പി എം ഓഫീസ് ആക്രമണം; മൂന്ന് എ ബി വി പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം | തിരുവനന്തപുരം സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എ ബി വി പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു.
മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഇതില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചിയൂരില്‍ കൗണ്‍സിലറെ കൈയേറ്റം നടത്തിയ കേസിലെ പ്രതികളും ഇവരാണെന്നാണ് സൂചന. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് വ്യക്തത ലഭിച്ചത്.







