Kerala
പത്തനംതിട്ട ഓമല്ലൂരില്‍ സി പി എം-ബി ജെ പി സംഘര്‍ഷം: നാലുപേര്‍ക്ക് പരുക്ക്
മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കും ഒരു ബി ജെ പി പ്രവര്‍ത്തകനുമാണ് പരുക്കേറ്റത്.

പത്തനംതിട്ട | ഓമല്ലൂരില്‍ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്ക്. മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കും ഒരു ബി ജെ പി പ്രവര്‍ത്തകനുമാണ് പരുക്കേറ്റത്. തങ്ങളുടെ പ്രവര്‍ത്തകനായ അഖിലിനെ സി പി എം പ്രവര്‍ത്തകരായ എട്ടംഗ സംഘം വീടുകയറി ആക്രമിച്ചു എന്നാണ് ബി ജെ പി ആരോപണം . അഖിലിനും മാതാവിനും പരുക്കുണ്ട്.
അതേസമയം, വീടിന് മുന്നില്‍ കൂടി പോയ സി പി എം പ്രവര്‍ത്തകരെ അഖില്‍ ആക്രമിക്കുകയായിരുന്നു എന്നാണ് മറുപക്ഷത്തിന്റെ ആരോപണം. പരുക്കേറ്റ മൂന്ന് സി പി എം പ്രവര്‍ത്തകരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇരുസംഘവും ആശുപത്രി വളപ്പില്‍ തമ്പടിച്ച് നില്‍ക്കുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 2023 ല്‍ ഓമല്ലൂര്‍ ക്ഷേത്ര ഉത്സവത്തിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊടികെട്ടാന്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് സംശയം. സി പി എം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അഖിലിന്റെ വീടിനു സമീപം ഉപേക്ഷിച്ച നിലയില്‍ കിടക്കുകയാണ്.