Kerala
തൃക്കാക്കരയില്‍ സിപിഎം പ്രവര്‍ത്തകയുടെ വീട് അഗ്നിക്കിരയാക്കി
സംഭവ സമയം വീട്ടുകാര്‍ ഇവിടെ ഉണ്ടായിരുന്നില്ല

കൊച്ചി | തൃക്കാക്കരയില്‍ സിപിഎം പ്രവര്‍ത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വര്‍ക്കറായ മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവ സമയം വീട്ടുകാര്‍ ഇവിടെ ഉണ്ടായിരുന്നില്ല . അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെ എത്തിയപ്പോഴാണ് വീട് അഗ്നിക്കിരയായത് കുടുംബം കാണുന്നത്.
ഗ്യാസ് രേഖകള്‍, റേഷന്‍ കാര്‍ഡ്, കുട്ടികളുടെ പഠന രേഖകള്‍ ഉള്‍പ്പെടെ എല്ലാം കത്തി നശിച്ചുവെന്ന് മഞ്ജു പറഞ്ഞു
അതേസമയം, സംഭവത്തില്‍ ദുരൂഹത ആരോപിച്ച് എല്‍ഡിഎഫ് നേതൃത്വം രംഗത്ത് വന്നു.
---- facebook comment plugin here -----