Connect with us

Covid Kerala

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുമതി നല്‍കുമെന്നാണ് അറിയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വൈകുന്നേരം 3.30നാണ് യോഗം. കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുമതി നല്‍കുമെന്നാണ് അറിയുന്നത്.

അതേ സമയം ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും. മറ്റിടങ്ങളിലെ ഹോട്ടലുകള്‍ക്കായിരിക്കും ഇളവുകള്‍ .കടകളുടെ പ്രവര്‍ത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്. തിയേറ്ററുകള്‍ തുറക്കാനും ബസുകളില്‍ നിന്ന് യാത്രചെയ്യാനും അനുമതി നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും

Latest