Connect with us

Covid Kerala

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ ചര്‍ച്ചയാകും

അതേ സമയം സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ടാം ഘട്ട യോഗങ്ങള്‍ നടക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും. യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. . വിവാഹച്ചടങ്ങുകളില്‍ പങ്കെുടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഡബ്ല്യുഐപിആര്‍ പരിധിയിലും മാറ്റം വരുത്തിയേക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.തീയേറ്റര്‍ തുറക്കുന്നതും യോഗം പരിഗണിക്കും.

അതേ സമയം സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ടാം ഘട്ട യോഗങ്ങള്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാര്‍ഥി സംഘടനകളുടെ യോഗം ചേരും. മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ച് മണിക്ക് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ആറു മണിക്ക് ഡിഡിഇമാരുടെയും ആര്‍ഡിഡിമാരുടെയും യോഗം ചേരും. ഞായറാഴ്ചാണ് ഡിഇഒമാരുടെ യോഗം.

ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. ആദ്യ മാസം ഹാജറും യൂണിഫോമും നിര്‍ബന്ധം ആക്കില്ല.

Latest