Connect with us

Kerala

സംസ്ഥാനത്ത് മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യത: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങളിലാണ് നിലവില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ തന്നെ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു.സിപിഎം അടക്കം രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മോണോ ക്ലോണല്‍ ആന്റിബോഡി, റെംഡെസിവര്‍ , റാബിസ് വാക്സിന്‍ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്തകള്‍ക്ക് പിന്നില്‍ മരുന്ന് കമ്പനികളുടെ സമ്മര്‍ദ്ദമെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമേ അനുമതിയുള്ളു.

Latest