Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം പത്തോളം പേരെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതമുള്ള ആള്‍; സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങള്‍
പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരിയുടെ കോടതിയില്‍ നനല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കൊച്ചി | രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം പീഠിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി. തന്റെ നഗ്‌നവീഡിയോ ചിത്രീകരിച്ചെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരിയുടെ കോടതിയില്‍ നനല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പരാതിക്കാരി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാല്‍ മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.
രാഹുല്‍ നടത്തിയ പത്തോളം പീഡനങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് അറിയാമെന്നും ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണെന്നും യുവതി പറയുന്നു. രാഹുല്‍ സാഡിസ്റ്റാണ്. തന്നെ രാഹുല്‍ പലതവണ ബലാത്സംഗം ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.തന്നെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. രാഹുല്‍ ലൈംഗിക വൈകൃതമുള്ള ആളാണ്. രാഹുലിന് ജാമ്യം കൊടുത്താല്‍ തെളിവ് നശിപ്പിക്കുമെന്നും തനിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു


