Kerala
വെള്ളാപ്പള്ളിയുടെ പിണറായി അനുകൂല നിലപാട് വ്യക്തിപരം; എസ് എന്‍ ഡി പി ആരുടേയും വാലോ ചൂലോ അല്ല: തുഷാര്‍ വെള്ളാപ്പള്ളി
. ഐക്യ നീക്കം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എന്നത് കോണ്‍ഗ്രസിന്റെ ആരോപണം മാത്രമാണ്
ആലപ്പുഴ | എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തുഷാര്‍ വെള്ളാപ്പള്ളി. ഐക്യ നീക്കം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എന്നത് കോണ്‍ഗ്രസിന്റെ ആരോപണം മാത്രമാണ്. തിരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി ഡി സതീശനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ല. സതീശന്റെ പ്രസ്താവനകള്‍ അനാവശ്യമാണ്. എസ്എന്‍ഡിപിയ്ക്കും എന്‍എസ്എസിനും എതിരെ മോശമായി സംസാരിച്ചു. ഈ സാഹചര്യത്തില്‍ സമുദായ നേതാക്കളില്‍ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും തുഷാര്‍ വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകളും മൂന്നാംപിണറായി സര്‍ക്കാര്‍ വരുമെന്ന് പറഞ്ഞതും വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എന്‍ഡിപി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലോ ചൂലോ അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി


