National
കൊവിഡ്: നിയന്ത്രണങ്ങള്‍ ശക്തമാക്കി ലക്ഷദ്വീപ്
കപ്പലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമെ യാത്രക്ക് അനുമതി നല്‍കു

കവരത്തി | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ലക്ഷദ്വീപ്.ദ്വീപില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമെ യാത്രക്ക് അനുമതി നല്‍കു.
കപ്പലില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയിരിക്കണം. യാത്രക്കാരന്‍ കൊവിഡ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന അതത് ദ്വീപുകളിലെ ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെ മാത്രമായിരിക്കും യാത്ര അനുവദിക്കുക.
---- facebook comment plugin here -----