Connect with us

Kerala

രാജ്യത്ത് കൊവിഡ് കേസുകൾ ആയിരം കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ; 430 പേർ

മെയ് 19ന് ശേഷം വെറും ആറ് ദിവസത്തിനുള്ളിൽ കൂടിയത് 752 കേസുകൾ

Published

|

Last Updated

ന്യൂഡൽഹി | ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 19ന് ശേഷം വെറും ആറ് ദിവസത്തിനുള്ളിൽ കൂടിയത് 752 കേസുകളാണ്. ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ളത് കേരളത്തിൽ – 1009ൽ 430 പേർ. ഇതിൽ 355 കേസുകളും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ആറ് ദിവസത്തിനിടയിലാണ്. മേയിൽ രണ്ടു മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയാണ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് 209 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 153 എണ്ണവും റിപ്പോർട്ട് ചെയ്തത് ഒരാഴ്ചക്കിടെയാണ്.

എന്നാൽ സ്ഥിതി ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ജാഗ്രത പാലിക്കണമെന്നും പ്രതിരോധ ശേഷി കുറഞ്ഞവർ കൂടുതൽ ​ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ദക്ഷിണേഷ്യയിൽ കോവിഡ് കേസുകളിലുണ്ടായ വർധനക്കു കാരണം ഓമിക്രോണിന്‍റെ ഒരു ഉപ വകഭേദമായ ജെ.എൻ 1 വകഭേദം വ്യാപിക്കുന്നതാണ്. ഈ വകഭേദം വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന ഇതുവരെ ഇതിനെ ആശങ്കാജനകമായ വേരിയന്‍റായി തരംതിരിച്ചിട്ടില്ലെന്നതാണ് ആശ്വാസകരം.

Latest