National
രാജ്യത്ത് 34,113 പേര്‍ക്ക് കൂടി കൊവിഡ്; 346 മരണം
1,930 പേര്‍ രോഗമുക്തരായി

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 346 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 91,930 പേര്‍ രോഗമുക്തരായി.
നിലവില്‍ 4,78,882 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,09,011 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനം.
---- facebook comment plugin here -----