National
ഇന്ത്യന്‍ പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍; സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്
സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും 1980ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഹരജിയില്‍ പറയുന്നത്.
ന്യൂഡല്‍ഹി|ഇന്ത്യന്‍ പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്ന ഹരജിയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ഡല്‍ഹി റോസ് അവന്യു കോടതിയാണ് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും 1980ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഹരജിയില്‍ പറയുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹരജി നല്‍കിയത്. ഹരജി ജനുവരി 6ന് പരിഗണിക്കും.
മജിസ്ട്രേറ്റ് ഹാര്‍ജിത് സിംഗ് ജസ്പാല്‍ ആണ് ഈ വിഷയത്തില്‍ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഹരജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതി നോട്ടീസ് അയച്ചത്.
---- facebook comment plugin here -----


