National
നിയമസഭാ ഉപതിരഞ്ഞെപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; തെലങ്കാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം
ജമ്മു കശ്മീരിലെ ബദ്ഗാം, നഗ്രോട്ട മണ്ഡലങ്ങളും, രാജസ്ഥാനിലെ അന്റ, ഝാര്‍ഖണ്ഡിലെ ഘട്‌സില, തെലങ്കാനയിലെ ജൂബിലി ഹില്‍സ്, പഞ്ചാബിലെ തന്‍ തരണ്‍, മിസോറാമിലെ ദംപ, ഒഡീഷയിലെ നൗപഡ എന്നി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ന്യൂഡല്‍ഹി | രാജ്യത്തെ വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് തുടരുന്നത്. ജമ്മു കശ്മീരിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു
തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. ഒഡിഷയിലെ നുവാപാഡ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മുന്നേറുകയാണ്. രാജസ്ഥാനനില അന്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ്. പഞ്ചാബിലെ ടാരണ്‍ താരണില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. മിസോറാമില ഡാംപയില്‍ മിസോ നാഷണല്‍ ഫ്രണ്ട് ലീഡ് തുടരുകയാണ്. ജാര്‍ഖണ്ഡിലെ ഘട്ട്ശിലയില്‍ ജെഎംഎം മുന്നേറ്റം തുടരുകയാണ്. ജമ്മു കശ്മീരിലെ ബുഡ്ഡാമില്‍ പിഡിപിയും നഗ്രോട്ടയില്‍ ബിജെപിയും മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകല്‍
ജമ്മു കശ്മീരിലെ ബദ്ഗാം, നഗ്രോട്ട മണ്ഡലങ്ങളും, രാജസ്ഥാനിലെ അന്റ, ഝാര്‍ഖണ്ഡിലെ ഘട്‌സില, തെലങ്കാനയിലെ ജൂബിലി ഹില്‍സ്, പഞ്ചാബിലെ തന്‍ തരണ്‍, മിസോറാമിലെ ദംപ, ഒഡീഷയിലെ നൗപഡ എന്നി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
നവംബര്‍ 11 നായിരുന്നു ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ 75.08 ശതമാനവും, നഗ്രോട്ടയില്‍ 49.92 ശതമാനവുമായിരുന്നു പോളിങ്. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ 48.43 ശതമാനവും, പഞ്ചാബിലെ തന്‍ തരണില്‍ 60.95 ശതമാനവും പേര്‍ വോട്ടു ചെയ്തിരുന്നു



