Kerala
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്; കെ സുധാകരന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരന്‍ ഇഡിയെ അറിയിച്ചിരിക്കുന്നത്

കൊച്ചി | പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുധാകരനും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരന്‍ ഇഡിയെ അറിയിച്ചിരിക്കുന്നത്. ഐ ജി ഗുഗുലോത്ത് ലക്ഷ്മണും ഇഡി നിര്‍ദേശിച്ച ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മുന്‍ ഡി ഐ ജി സുരേന്ദ്രന്‍ കഴിഞ്ഞദിവസം ഇ ഡിയ്ക്ക് മുന്നില്‍ ഹാജരായിരുന്നു.