Connect with us

Kerala

സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനായില്ല; സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കാനായില്ല

ഇന്നുമുതല്‍ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ഇന്നു മുതല്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനായില്ല. ഇതിനായി സമയം നീട്ടി സര്‍ക്കാര്‍. ഈ മാസത്തിനകം കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കാനാണ് ശ്രമം. ഇതിനുള്ള നടപടികള്‍ ഈ മാസം പൂര്‍ത്തീകരിക്കണം.

ഇന്നുമുതല്‍ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനം. കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിര്‍ബന്ധമാക്കിയത്. ഹാജര്‍ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിംഗ് ഒരുക്കിയിരുന്നത്. എന്നാല്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്നം സംഭവിച്ചതിനാല്‍ പഞ്ചിംഗ് നീട്ടി വയ്ക്കുകയായിരുന്നു.

മാര്‍ച്ച് 31 ഓടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

 

---- facebook comment plugin here -----

Latest