Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ ചെലവ് ചുരുക്കണം; ഒന്നിന് തന്നെ മുഴുവന്‍ ശമ്പളവും കൊടുക്കാന്‍ മാര്‍ഗം തേടണം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

ലോക്കല്‍ പര്‍ച്ചേഴ്സ് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസിയിലെ ചെലവ് ചുരുക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മാനേജ്മെന്റുമായി നടന്ന ചര്‍ച്ചയിലാണ് മന്ത്രിയുടെ നിര്‍ദേശം. ചെലവ് ചുരുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മാനേജ്മെന്റ് സമര്‍പ്പിക്കണം. ലോക്കല്‍ പര്‍ച്ചേഴ്സ് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. കെഎസ്ആര്‍ടിസി കൂടുതല്‍ ജനകീയമാക്കുമെന്നും നഷ്ടത്തിലോടുന്ന റൂട്ടുകള്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

Latest