Connect with us

Kerala

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷന്‍; ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു

Published

|

Last Updated

കൊച്ചി | ശമ്പള വിതരണത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍. കാര്യക്ഷമമല്ലാത്ത കെഎസ്ആര്‍ടിസി കോര്‍പ്പറേഷന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവാദിത്വമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കാന്‍ പരിഷ്‌ക്കരണ നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല.ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി.കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Latest