Connect with us

National

കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു

കരാറുകാരന്‍ സന്തോഷ് പാട്ടീലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഈശ്വരപ്പയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Published

|

Last Updated

ബംഗളൂരു | കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദത്തില്‍ അകപ്പെട്ട കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജിവെച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. ഈശ്വരപ്പയുടെ രാജി താന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് ഗവര്‍ണര്‍ക്ക് അയക്കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

കരാറുകാരന്‍ സന്തോഷ് പാട്ടീലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഈശ്വരപ്പയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ഈശ്വരപ്പ പറഞ്ഞു.

തനിക്കെതിരെ ഒരു ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അതില്‍ നിന്ന് പുറത്തു വന്നാലും ഇല്ലെങ്കിലും മന്ത്രിയായി തുടരുന്നത് അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന തോന്നലുണ്ടാക്കും. അതിനാലാണ് രാജിവെക്കുന്നത്. താന്‍ നിരപരാധിയായി പുറത്തുവരുമെന്നും തീര്‍ച്ചയായും ഒരിക്കല്‍ കൂടി മന്ത്രിയാകുമെന്നും അദ്ദേഹം തന്റെ പാര്‍ട്ടി അനുയായികളോട് വിശദീകരിച്ചു.

രാഷ്ട്രീയ കോലാഹലങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഈശ്വരപ്പ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ദുഃഖിതരാണെന്നും ചിലര്‍ കരയുകപോലും ചെയ്യുന്നുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു. ഇത് ഒരു ലിറ്റ്മസ് ടെസ്റ്റാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

---- facebook comment plugin here -----

Latest